കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ച കേസിലും പ്രായപൂർത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവച്ചതിലും ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യല്‍.
സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരേ വിനായകൻ അധിക്ഷേപ പരാമർശം ഉയർത്തിയിരുന്നു.
അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് ആദ്യാവസാനം വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചാണ് വിനായകന്റെ അശ്ലീല – അധിക്ഷേപ പോസ്റ്റ്. കുറിപ്പിന്റെ പേരില്‍ ഒട്ടേറെ പേർ വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
SUMMARY: Abuse on social media: Actor Vinayakan questioned