കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അയ്യങ്കുന്ന് ചരളിലെ സ്വദേശി ജില്‍സ് ഉണ്ണി മാക്കലാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ചാണ് ഇരിട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ അയാള്‍ മാപ്പപേക്ഷിച്ചിരുന്നു. ശേഷം വീണ്ടും ഫെയ്‌സ്ബുക്കില്‍ അസഭ്യം നടത്തിയതോടെയാണ് ഇരിട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
SUMMARY: Abusing writer Honey Bhaskar; The accused was arrested