ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞാണ് അപകടം.

കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇവര്‍ നിലവിൽ ചികിത്സയിലാണ്. ബാക്കിയുള്ള അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

അപകടത്തെപ്പറ്റിയുള്ള വിവരം ലഭിച്ചയുടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ച് നദിയിൽ നിന്ന് വാഹനം പുറത്തെടുത്തു. ദുഷ്‌കരമായ ഭൂപ്രകൃതി കാരണം മണിക്കൂറുകളോളം എടുത്താണ് വാഹനം നദിയില്‍ നിന്നും ഉയര്‍ത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച അഞ്ച് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം അപകട കാരണം വ്യക്തമല്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
<br>
TAGS : UTTARAKHAND | ACCIDENT
SUMMARY : Accident in Uttarakhand as car falls into river; Five members of a family died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

സംസ്ഥാനത്ത് അതിതീവ്ര മഴ; അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

Related Articles

Popular Categories