തെഹ്രി: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞാണ് അപകടം.
കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇവര്‍ നിലവിൽ ചികിത്സയിലാണ്. ബാക്കിയുള്ള അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തെപ്പറ്റിയുള്ള വിവരം ലഭിച്ചയുടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ച് നദിയിൽ നിന്ന് വാഹനം പുറത്തെടുത്തു. ദുഷ്കരമായ ഭൂപ്രകൃതി കാരണം മണിക്കൂറുകളോളം എടുത്താണ് വാഹനം നദിയില്‍ നിന്നും ഉയര്‍ത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച അഞ്ച് പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം അപകട കാരണം വ്യക്തമല്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
<br>
TAGS : UTTARAKHAND | ACCIDENT
SUMMARY : Accident in Uttarakhand as car falls into river; Five members of a family died
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…