ഛത്തീസ്ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണ അന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ സിങ് എന്ന മുപ്പതുകാരനാണ് അപകടത്തിൽ മരിച്ചത്. വിദേശത്തെ ജോലി കഴിഞ്ഞ് അടുത്തിടെ നാട്ടിലെത്തിയ ഹർപിന്ദർ, വീട്ടിലെ സോഫയിൽ ബന്ധുവിനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് അപകടം നടന്നത്.
സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അരയിൽ തിരുകിയിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ ഹർപിന്ദറിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
SUMMARY: Accidentally shot with his own gun; young man dies














