LATEST NEWS

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതില്‍ നടപടി; അഭിഭാഷകനെ പുറത്താക്കി

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി. രാകേഷ് കിഷോറിന്‍റെ താല്‍ക്കാലിക അംഗത്വം അസോസിയേഷന്‍ മരവിപ്പിക്കുകയായിരുന്നു. സുപ്രീംകോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്‍റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്.

ബാർ കൗണ്‍സില്‍ നേരത്തെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം റദ്ദാക്കിയത്. വിഷയത്തില്‍ രാഷ്ട്രീയ പോരും കടുക്കുകയാണ്. അഭിഭാഷകനായി ഇരിക്കാൻ രാകേഷ് കിഷോറിന് യോഗ്യതയില്ലെന്ന് അടക്കമുള്ള വിമർശനങ്ങള്‍ ഉയരുന്നതിനിടയിലാണ് പുതിയ നടപടി. തിങ്കളാഴ്ചയാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റീസിനു നേര്‍ക്ക് ഷൂ എറിയാന്‍ ശ്രമിച്ചത്.

ഉടന്‍തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, സുപ്രിം കോടതി നടപടിക്രമത്തിനിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞതില്‍ കുറ്റബോധവും ഭയവുമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നുമായിരുന്നു രാകേഷ് കിഷോറിന്റെ പ്രതികരണം.

SUMMARY: Action taken for throwing shoe at Chief Justice; Lawyer expelled

NEWS BUREAU

Recent Posts

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…

1 minute ago

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…

22 minutes ago

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…

32 minutes ago

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…

39 minutes ago

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

1 hour ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

1 hour ago