LATEST NEWS

നിയമസഭയില്‍ ചീഫ് മാര്‍ഷലിനെ മര്‍ദിച്ച സംഭവം: മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിലെ തർക്കത്തില്‍ കടുത്ത നടപടിയുമായി സ്പീക്കർ. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാർ ജോസഫ്, കോവളം എംഎല്‍എ എം. വിൻസന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്.

സഭ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്. ശബരിമലയിലെ സ്വർണക്കൊള്ള വിഷയം ഉന്നയിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലും തുടർന്ന് മൂന്ന് എം.എല്‍.എമാർക്ക് സസ്‌പെൻഷനിലും കലാശിച്ചു.

സഭ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട എം.എല്‍.എമാർ ‘അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എല്‍.ഡി.എഫ്. രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തി. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എം.എല്‍.എമാരും വാച്ച്‌ ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തില്‍ വാച്ച്‌ ആൻഡ് വാർഡിന് പരുക്കേറ്റതിനെ തുടർന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. പിന്നീട് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

SUMMARY: Chief Marshal assaulted in Assembly: Three opposition MLAs suspended

NEWS BUREAU

Recent Posts

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…

38 minutes ago

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…

60 minutes ago

കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…

1 hour ago

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…

1 hour ago

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

2 hours ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

2 hours ago