തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ അച്ഛൻ സുരേഷ്, സുഹൃത്ത് മീനാക്ഷി എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് മീനാക്ഷി. നിഷാന്ത് മോഷണത്തിന് ശേഷം ചെന്നൈയിലേക്ക് പോയെന്നാണ് കുടുംബത്തിന്റെ മൊഴി. ഇയാൾക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മോഷണത്തിന് മുൻപ് ഉപഭോക്താവെന്ന വ്യാജേന നിശാന്ത് മൂന്ന് തവണ ജ്വല്ലറി സന്ദർശിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചിരുന്നെങ്കിലും ഒരേ തൊപ്പിയാണ് ഉപയോഗിച്ചത്. നവംബർ 5ന് പുലർച്ചെ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിയുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനായിട്ടില്ല.

ഒക്ടോബർ 14-നാണ് മധുരയിൽ തനിഷ്‌ക് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് 50 കോടിയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാവ് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിയിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എല്‍.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം: എസ്. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ എസ്. വളർമതിയുടെ...

എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍

കാസറഗോഡ്: കാസറഗോഡ് മധൂരില്‍ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദർ മധൂർ...

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25-ലധികം പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്...

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി; കൊലക്കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് രണ്ടര വർഷം

ബെംഗളൂരു: കൊലചെയ്യപ്പെട്ടെന്ന് കരുതിയിരുന്ന യുവതി വർഷങ്ങൾക്കുശേഷം ജീവനോടെ തിരിച്ചെത്തി. പാണ്ഡവപുര സ്വദേശിനിയായ...

വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

റായ്‌പൂർ: ഛത്തീസ്ഗഢിൽ പടക്കം വായിലിട്ട് കടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സീതാപൂർ...

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍...

ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി....

Related Articles

Popular Categories