LATEST NEWS

നടൻ കമല്‍ റോയ് അന്തരിച്ചു

ചെന്നൈ : സിനിമ, സീരിയല്‍ നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. സായൂജ്യം, അന്തപ്പുരം , കോളിളക്കം’, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട ‘ശാരദ’ പോലുള്ള ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ചവറ വി പി നായരുടെയും വിജയലക്ഷ്മി യുടെയും മകനാണ് അദ്ദേഹം. ദീർഘകാലമായി ചെന്നൈയില്‍ താമസമാക്കിയ അദ്ദേഹം തന്റെ കലാജീവിതത്തില്‍ പുലർത്തിയ ലാളിത്യം കൊണ്ടും വിനയം കൊണ്ടും സഹപ്രവർത്തകർക്കിടയില്‍ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. നേരത്തെ 2016-ല്‍ സഹോദരിയായ നടി കല്‍പ്പനയും, 17-ാം വയസ്സില്‍ സഹോദരൻ നന്ദു എന്ന പ്രിൻസും വിടവാങ്ങിയിരുന്നു.

SUMMARY: Actor Kamal Roy passes away

NEWS BUREAU

Recent Posts

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

2 minutes ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

58 minutes ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

1 hour ago

പാനൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…

2 hours ago

എഎപിയില്‍ വൻ പിളര്‍പ്പ്; രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് എംപിമാര്‍ ബിജെപിയിലേക്ക്

ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…

3 hours ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…

3 hours ago