കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പത്മകുമാറിന് പുറമെ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ഗൗരവമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഉന്നത സ്വാധീനമുള്ള പ്രതികള്‍ പുറത്തിറങ്ങുന്നത് സാക്ഷികളെ ഭയപ്പെടുത്താൻ കാരണമാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പത്മകുമാറിന്റെ അറസ്റ്റ് ശ്രീകോവിലിലെ സ്വർണ്ണക്കട്ടിളപ്പാളി കേസില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈമാറുന്നതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് കഴിഞ്ഞ നവംബർ 20-നാണ് പ്രത്യേക അന്വേഷണ സംഘം (SIT) പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
SUMMARY: Sabarimala gold robbery case; Padmakumar, Murari Babu and Govardhan to remain in jail
കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…
ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…
മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്…
മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…