ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ(94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന തലവാഡി താലൂക്കിലെ വസതിയിലായിരുന്നു അന്ത്യം. 2017-ൽ രാജ്കുമാറിന്റെ ഭാര്യ പാർവതാമ്മ അന്തരിച്ചതിനുശേഷം മക്കളും നടന്മാരുമായ ശിവരാജ്കുമാറും പുനീത് രാജ്കുമാറുമായും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന നാഗമ്മ രാജ്കുമാറിന്റെ ബെംഗളൂരുവിലും ചെന്നൈയിലുമുള്ള വീടുകളിൽ വന്ന് താമസിക്കുമായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങൾ വന്നതിനുശേഷമാണ് ചാമരാജ്‌നഗറിനടുത്തുള്ള ഫാം ഹൗസിൽ താമസമാക്കിയത്. നാഗമ്മയ്ക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
SUMMARY: Actor Rajkumar’s sister Nagamma passes away
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…
പാലക്കാട്: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി. കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട്…