കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയായ നടി കോടതിയലക്ഷ്യ ഹർജി നല്‍കി. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ കോടതിയിലാണ് നടി ഹർജി നല്‍കിയത്.
നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു.
TAGS : ACTRES CASE
SUMMARY : Actress assault case; victim filed a contempt of court petition against R Srilekha
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…