കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ. മുഖേനയാണ് നോട്ടീസ് കൈമാറുന്നത്. വിചാരണക്കോടതി വിധിയില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ 300 പേജുള്ള അപ്പീല്‍ നല്‍കിയത്.
ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാല്‍ ഈ കണ്ടെത്തല്‍ തെറ്റാണെന്ന് സർക്കാർ അപ്പീലില്‍ വാദിക്കുന്നു. കേസിലെ ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെയും ദിലീപിനെയും വെറുതെ വിട്ട നടപടിക്കെതിരെയാണ് പ്രധാനമായും സർക്കാരിന്റെ നീക്കം.
കേസിലെ ഒന്നും ആറും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വർഷത്തെ കഠിനതടവാണ് വിചാരണക്കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതിനെത്തുടർന്നാണിത്. ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
SUMMARY: Actress attack case; High Court sends notice to accused including Dileep
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…