NATIONAL

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്സിലെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ 787 വിമാനം തകര്‍ന്നുവീണ സ്ഥലത്തു നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചു വരികയാണെന്ന് കേന്ദ്രം. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകള്‍ (സിവിആര്‍), ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറുകള്‍ (എഫ്ഡിആര്‍) എന്നിവയില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനമാണ് നിലവില്‍ പുരോഗമിക്കുന്നത്.

‘സിവിആര്‍, എഫ്ഡിആര്‍ ഡാറ്റകളുടെ വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം പുനര്‍നിര്‍മ്മിക്കുന്നതിനും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിയുന്നതിനും ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളാവാം അപകട കാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിരുന്നു.

ജൂണ്‍ 13 ന് ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം രൂപീകരിക്കുകയും ചെയ്തു. ഡയറക്ടര്‍ ജനറല്‍, ഒരു ഏവിയേഷന്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്, സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

SUMMARY: Ahmedabad plane crash: Data from black box downloaded

NEWS BUREAU

Recent Posts

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

32 minutes ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

50 minutes ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

2 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

2 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

3 hours ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

4 hours ago