ഫ്‌ലോറിഡ: പുതുചരിത്രമെഴുതി ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ബഹിരാകാശ ദൗത്യം വിക്ഷേപിക്കപ്പെട്ടത്. 24 മണിക്കൂറിലെ സമയം ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ എടുത്ത സമയം. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിങ് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെയാണ് ബഹിരാകാശ പേടകമായ ഡ്രാഗണ്‍ വിക്ഷേപിച്ചത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.
കൃത്യമായി പറഞ്ഞാല്‍, 28 മണിക്കൂറുകള്‍ ആണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താന്‍ യാത്ര ചെയ്തത്. കിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ 424 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്. ഡോക്കിങ് ആയിരുന്നു ദൗത്യത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ സമയം. കൃത്യം 4.03 ആയപ്പോള്‍ സുരക്ഷിത ഡോക്കിങ് സാധ്യമായി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ഇതിന് മുമ്പ് ഒരു ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കാന്‍ ആയിട്ടില്ല.
SUMMARY: Historic moment; Shubhamshu Shukla and team reach the space station – watch live
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…
മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…