എയ്മ വോയിസ് കർണാടക 2025 മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ഗായകൻ രമേഷ് ചന്ദ്ര നിർവഹിക്കുന്നു
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഗായകപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന എയ്മ വോയിസ് 2025 ലേക്ക് കർണാടകയില്‍ നിന്നുള്ള മത്സരാർത്ഥികളെ കണ്ടെത്തുന്നതിനായുള്ള ആദ്യപാദ മത്സരം ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ സമുച്ചയത്തിൽ നടന്നു.
പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 60 ഓളം ഗായകർ പങ്കെടുത്തു. പ്രശസ്ത സംഗീതസംവിധായകരും പിന്നണി ഗായകരുമായ അനൂപ് ജേക്കബ്, പ്രശസ്ത ഗായകൻ രമേശ് ചന്ദ്ര എന്നിവർ വിധി നിർണയം നടത്തി.
ആദ്യപാദ മത്സരത്തിൽ യോഗ്യത നേടിയവരുടെ അവസാനപാദ മത്സരങ്ങൾ ഒക്ടോബർ 17 വെള്ളിയാഴ്ച ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് തന്നെ നടത്തുന്നതായിരിക്കും എന്ന് എയ്മ കർണാടക പ്രസിഡന്റ് ലിങ്കൺ വാസുദേവനും സെക്രട്ടറി വിനു തോമസും അറിയിച്ചു.
SUMMARY: AIMA Voice Karnataka 2025; First phase concluded
തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…
കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…