ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയർ ഹോസ്റ്റസ് ഉണർന്ന് നിലവിളിക്കാൻ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസില്‍ ഏല്‍പ്പിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
‘ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ ആക്രമണം വളരെ വേദനാജനകരാണ്. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്‌മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും’ എയർ ഇന്ത്യ വക്താവ് പറഞ്ഞു.
TAGS : AIR INDIA | ARRESTED
SUMMARY : Air India employee sexually assaulted; The accused was arrested
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…
തിരുവനന്തപുരം: കേരളത്തില്‍ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദവും മൂലം അടുത്ത മൂന്ന് ദിവസം കൂടി മഴ…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍…
കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…
തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…