ഡല്ഹി: ഗള്ഫ് മേഖലയില് സംഘർഷം രൂക്ഷമായ സാഹചര്യത്തില് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദാക്കല് ഒക്റ്റോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. യെമനിലെ ഹൂതികള് സൗദി അറേബ്യയ്ക്കുനേരെ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് തീരുമാനം.
നേരത്തേ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്റ്റോബർ 17 വരെ സർവീസുകള് റദാക്കിയിരുന്നു. നിലവില് റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ഒക്റ്റോബർ 20 വരെ റദാക്കിയതായി കമ്പനി എക്സിലൂടെ അറിയിച്ചു.
SUMMARY: Air India suspends services to Saudi Arabia; restrictions in place until October 20
















