ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി. നിരവധി സ്ഥലങ്ങളില്‍ AQI 400-നു മുകളില്‍ കടന്നു. നോയിഡ, ഗാസിയാബാദ് തുടങ്ങിയ പരിസര നഗരങ്ങളിലും വായു ഗുണനിലവാരം മോശം വിഭാഗത്തിലാണ്.
വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും മലിനീകരണ നിലയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മലിനീകരണത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ഡല്‍ഹി സർക്കാർ പൊതുഇടങ്ങളിലും പ്രധാന റോഡുകളിലും ആൻറി-സ്മോഗ് ഗണ്‍സുകളും വാട്ടർ സ്പ്രിങ്ക്ലറുകളും സ്ഥാപിച്ചു.
നിർമാണ പ്രവർത്തനങ്ങളും പൊടി ഉയരുന്ന പ്രവർത്തനങ്ങളും നിയന്ത്രണവിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ കുട്ടികളും മുതിർന്നവരും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ N95 മാസ്ക് പോലുള്ള സംരക്ഷണ ഉപാധികള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
SUMMARY: Air pollution in Delhi reaches suffocating levels














