LATEST NEWS

വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധം; ദുബൈ അല്‍ ബര്‍ഷയില്‍ മിസൈല്‍ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ര​വാ​സി മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യി​ൽ വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് പ്ര​വാ​സി ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ദു​ബാ​യി​ലെ അ​ൽ ബ‍​ർ​ഷ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ശത്രുക്കളുടെ മിസൈല്‍, വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകര്‍ക്കുന്നതിനിടെ ഇതിന്റെ കഷ്ണങ്ങള്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളില്‍ പതിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് സുരക്ഷാ സേനയും ആംബുലന്‍സ് വിഭാഗവും ഉടനടി എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനിടെയുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അല്‍ ബര്‍ശ മേഖലയിലെ സ്ഥിതിഗതികള്‍ നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.
SUMMARY: Airstrike resistance; Expatriate dies after missile debris falls on Al Barsha, Dubai

NEWS DESK

Recent Posts

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

12 minutes ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

53 minutes ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

2 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

2 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

3 hours ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

3 hours ago