LATEST NEWS

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: സംവിധായകനും ബിഗ്‌ബോസ് സീസണ്‍ 5 വിജയിയുമായിരുന്ന അഖില്‍ മാരാരെ ട്വന്റി20 കൊട്ടാരക്കരയില്‍ സ്ഥാനാർഥിയാക്കുമെന്ന് സൂചന. ഇപ്പോള്‍ ട്വന്റി20യുള്ള എൻഡിഎ കൊല്ലം ജില്ലയിലെവിടെയെങ്കിലും അഖില്‍ മാരാരെ സ്ഥാനാർത്ഥിയാക്കണം എന്നതില്‍ ആലോചന നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ഒരു വാർത്താ സമ്മേളനം വിളിച്ചുചേർക്കുന്നുണ്ട്.

ഇതില്‍ ഇക്കാര്യം പ്രഖ്യാപിക്കുമോ എന്നാണ് കാണേണ്ടത്. വാർത്താ സമ്മേളനത്തില്‍ അഖില്‍ മാരാർക്ക് ഔദ്യോഗികമായി അംഗത്വം സാബു എം ജേക്കബ് നല്‍കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

SUMMARY: Akhil Marar to join T20; may become a candidate in Kottarakkara

NEWS BUREAU

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…

1 minute ago

ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…

29 minutes ago

എസ്എസ്എൽസി പരീക്ഷ: ജൂബിലി സ്‌കൂളിന് 100% വിജയം

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…

30 minutes ago

എസ്എസ്എൽസി; എംഎം.എ ക്രസൻ്റ് സ്‌കൂളിന് നൂറുമേനി

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ…

45 minutes ago

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 79 ശതമാനത്തിലധികം പോള്‍ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍…

58 minutes ago

കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…

1 hour ago