Tuesday, October 7, 2025
25.5 C
Bengaluru

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍ പുറത്ത് വരും മുന്‍പേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമായിരിക്കും നടപടി എന്നാണ് അറിയുന്നത്.

പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനനേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് രാഹുലിനെതിരെ സംഘടനാതലത്തിൽ നടപടിയെടുക്കാനുള്ള വഴിതുറന്നത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുളള തീരുമാനമെടുക്കേണ്ടത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

അതേസമയം യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും റിനി പ്രതികരിച്ചു.
SUMMARY: Allegations against MLA in Rahul Mangkoota; Youth Congress may be removed from its state president post

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട; യാത്രാ തീയതി മാറ്റാം, പണം നഷ്ടപ്പെടില്ല, അടുത്ത ജനുവരി മുതൽ നടപ്പിലാകും

ന്യൂഡൽഹി: ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കി ഇന്ത്യന്‍ റെയില്‍വേ. ബുക്ക്...

വീട്ടില്‍ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ കോളേജ് അധ്യാപകനെതിരെ കേസ്

ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ...

ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക്...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11,...

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ....

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

Related News

Popular Categories

You cannot copy content of this page