തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 40 ദിവസത്തോളം ചികിത്സയിലായിരുന്ന വിനയ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ ചികിത്സ തേടിയത്. അസുഖം മാറിയ ശേഷം അപസ്മാരം പിടിപെടുകയും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
അന്ന് മുതല്‍ വിനയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. കിണറ്റിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
SUMMARY: Amebic encephalitis strikes again in the state; young woman dies














