കോഴിക്കോട്: സ്നേഹനിധിയായ അമ്മമടിത്തട്ട് തേടി കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരു ആണ്‍കുഞ്ഞു കൂടി എത്തിച്ചേർന്നു. വ്യാഴാഴ്ച രാത്രി 10.37-നാണ് ഏഴു ദിവസം പ്രായമുള്ള ഈ കുരുന്ന് അമ്മത്തൊട്ടിലിലെത്തിയത്. 3.500 ഗ്രാം ഭാരമുള്ള കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലോകം യുദ്ധഭീതിയിലും അശാന്തിയിലും കഴിയുന്ന ഈ കാലഘട്ടത്തില്‍, സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി ‘സമാധാനം’ എന്ന് അർത്ഥം വരുന്ന ‘ആരവ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപിയാണ് ഈ പേര് നിർദ്ദേശിച്ചത്. അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയ വിവരം അറിയിച്ചുകൊണ്ട് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാറം മുഴങ്ങിയ ഉടൻ തന്നെ നഴ്‌സിങ് ഓഫീസർമാരെത്തി കുട്ടിയെ ഏറ്റെടുത്തു.
തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റില്‍ (ICU) പ്രവേശിപ്പിച്ചു പ്രാഥമിക പരിശോധനകള്‍ പൂർത്തിയാക്കി. വിവരമറിഞ്ഞ് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ കുട്ടി ബീച്ച് ആശുപത്രിയുടെ സംരക്ഷണയിലാണ്.
SUMMARY: The fourth guest arrived at Ammathottil in Kozhikode; named ‘Aarav’
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…
മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്…
മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…
എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…