പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്വിമ (11) ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സീൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായി. അതേസമയം പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.
SUMMARY: An 11-year-old girl who was being treated for a pet cat bite died.