കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ടു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബംഗാള്‍ മന്ത്രി ഉജ്ജല്‍ ബിശ്വാസ് ശനിയാഴ്ച റിങ്കുവിന്റെ കുടുംബത്തെ സന്ദർശിച്ചു.
സമ്മർദ്ദത്തെ തുടർന്ന് ബിഎല്‍ഒ ജീവനൊടുക്കിയിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ വ്യാപക വിമർശനം ഉയർന്നതോടെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നല്‍കിയിരുന്നു.
സംസ്ഥാനത്തെ എസ്ഐആർ നടപടികള്‍ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
SUMMARY: Another BLO commits suicide in Bengal;













