ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച ആളെ പിടികൂടി ചോദ്യം ചെയ്തു വരികയാണെന്നു സിഐഎസ്എഫ് അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം. യുവാവ് മരത്തിൽ കയറിയ ശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചത്. റെയില്‍ ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടി.
2023 ഡിസംബറില്‍ പുക ആക്രമണം ഉണ്ടായതിനു പിന്നാലെ പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.
SUMMARY: Another security breach in Parliament; Youth jumps over wall and enters