ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ വെടിവെപ്പ് ആക്രമണമാണിത്. നഗരത്തിന് തെക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള ഒരു സ്വർണ ഖനി പ്രദേശമായ ബെക്കേഴ്‌സ്‌ഡാലിലെ മദ്യശാലയിലാണ് ആക്രമണം നടത്തിയത്.
ജോഹന്നസ്ബര്‍ഗില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബെക്കേഴ്സ്ഡാല്‍ എന്ന പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ ഒരു അനധികൃത മദ്യ വില്‍പനശാലക്കു സമീപത്താണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. തെരവിലൂടെ യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് പ്രിട്ടോറിയക്ക് സമീപം നടന്ന വെടിവെപ്പില്‍ മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Another shooting in South Africa; 10 people killed, many injured














