Home KERALA തൃണമൂലിൽ പൊട്ടിത്തെറി: എൻ.കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തൃണമൂലിൽ പൊട്ടിത്തെറി: എൻ.കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

0
10

തൃ​ശൂർ: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി. തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ അറിയിച്ചു. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ആൾ ഇന്ത്യ തൃണമൂൽ കോൺക്രസ്സ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു.
പി.വി അൻവർ
(സംസ്ഥാന കൺവീനർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള)

മുൻ എഐസിസി അംഗം കൂടിയാണ് എൻ.കെ സുധീർ. കെപിസിസി സെക്രട്ടറി സ്ഥാനവും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. സുധീർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 3,920 വോട്ടുകളാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സുധീർ നേടിയത്. മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായും എൻ.കെ. സുധീർ മത്സരിച്ചിട്ടുണ്ട്.
SUMMARY: ‘Anti-party activity’: NK Sudheer expelled from Trinamool Congress

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page