മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുകയാണെന്ന് ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’ എന്നാണ് മഹാകുംഭമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്. മഹാകുംഭമേളയില്‍ സന്നിഹിതരായ പ്രശ്‌സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. പ്രയാഗ് രാജില്‍ വന്ന ഗവർണറെ ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാല്‍ ഗുപ്ത സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ആരിഫ് മുഹമ്മദ് ഖാൻ ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്തി.
ഉത്തർപ്രദേശ് സർക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി മന്ത്രി നന്ദഗോപാല്‍ ഗുപ്ത ഗവർണറെ ധരിപ്പിച്ചു. മഹാകുംഭമേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന ഗതാഗത സൗകര്യങ്ങള്‍, ആരോഗ്യസേവനങ്ങള്‍, ആത്മീയ പരിപാടികള്‍ എന്നിവയെ കുറിച്ച് മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.
TAGS : ARIF MUHAMMAD KHAN
SUMMARY : Arif Muhammad Khan attended the Maha Kumbh Mela
ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ ട്രെയിൻ കോച്ചുകൾ ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊൽക്കത്തയിലെ…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. രാവിലെ 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന…
തൃശൂര്‍: തൃശ്ശൂരിൽ പാമ്പുകടിയേറ്റ് ആറ് വയസുകാരി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത്…
ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ ശാഖ സംഘടിപ്പിക്കുന്ന ഓണാഘോഷവും സമൂഹ വിവാഹവും ഞായറാഴ്ച രാവിലെ 10 മുതല്‍…
പമ്പ: പമ്പാ മണല്‍പ്പുറത്ത് അയ്യപ്പസംഗമത്തിന് ഇന്ന് രാവിലെ 9.30ന് തിരിതെളിയും. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഏഴരയോടെ…
പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍…