LATEST NEWS

ആർട്ടമിസ് 2 ചാന്ദ്രദൗത്യം: പാതി പിന്നിട്ട് ഓ​​​റി​​​യോ​​​ൺ

ഫ്ലോറിഡ: ​ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​നുള്ള നാല് പേരടങ്ങുന്ന അ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യയാത്ര വിജയകരമായി പാതിവഴി പിന്നിട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2,28,500 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലേ​​​ക്ക് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 2,11,200 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം. ആ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ഡ് വൈ​​​സ്മാ​​​ൻ, വി​​​ക്ട​​​ർ ഗ്ലോ​​​വ​​​ർ, ക്രി​​​സ്റ്റീ​​​ന കോ​​​ച്ച്, ജെ​​​റ​​​മി ഹാ​​​ൻ​​​സ​​​ൺ എ​​​ന്നീ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ൽ ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. പാ​​​തി​​​ദൂ​​​രം പി​​​ന്നി​​​ട്ടു​​​വെ​​​ന്ന അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ല്ലാം വ​​​ള​​​രെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​യെ​​​ന്ന് ക്രി​​​സ്റ്റീ​​​ന കോ​​​ച്ച് പ​​​റ​​​ഞ്ഞ​​​താ​​​യി നാ​​​സ അ​​​റി​​​യി​​​ച്ചു.

ആർട്ടമിസ് ഒറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ യാത്രികർ തുടങ്ങി. പേടകത്തിന്റെ നിയന്ത്രണ, ആശയ വിനിമയ സംവിധാനങ്ങളുടെ ക്ഷമതയടക്കം ആവർത്തിച്ച് പരിശോധിക്കുന്നുണ്ട്. ആറാംദിവസം ചന്ദ്രന്റെ 7000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും. ഭാവിയിൽ മനുഷ്യൻ ഇറങ്ങേണ്ട ദക്ഷിണ ധ്രുവത്തിലെ മേഖലകൾ നിരീക്ഷിക്കും. ചന്ദ്രന്റെ മറുപുറത്തെ പറ്റി പഠിക്കും. തുടർന്ന് മടക്കയാത്ര.

വെള്ളിയാഴ്ച പുലർച്ചെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്നാണ് ഒറിയോൺ പേടകം യാത്ര തുടങ്ങിയത്. ഭൂമിയെ വലംവച്ച പേടകം അന്നുതന്നെ ചന്ദ്രനിലേക്ക് വഴി തിരിഞ്ഞു. പ്രധാന എഞ്ചിൻ ആറുമിനിട്ട് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. 10 ദിവസം നീളുന്നയാത്രയിൽ 22 ലക്ഷംകിലോമീറ്റർ ദൂരംസംഘം സഞ്ചരിക്കും. ആർട്ടമിസ് 4 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽഇറങ്ങുക. 1972നുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്പോകുന്നത് ആദ്യമാണ്.
SUMMARY: Artemis 2 lunar mission: 4 people halfway through

NEWS DESK

Recent Posts

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

3 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

3 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

3 hours ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

3 hours ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

4 hours ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

4 hours ago