തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി ഒരുക്കിയ ‘വീട്ടിൽ വോട്ട്’ പൂർത്തിയായി. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമായി അനുവദിച്ച ‘വീട്ടിൽ വോട്ടിൽ’ മികച്ച പങ്കാളിത്തം. ആകെ പോൾ ചെയ്തത് 2,19,793 വോട്ട്. 85 വയസ്സിനു മുകളിലുള്ളവരുടെ 1,38,265 വോട്ടും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ 59,746 വോട്ടും അവശ്യ സർവീസ് ജീവനക്കാരുടെ 21,782 വോട്ടുമാണ് രേഖപ്പെടുത്തിയത്. 2500 മൊബൈൽ സംഘങ്ങൾ മാർച്ച് 30 മുതൽ ഇൗ മാസം നാലുവരെയാണ് വീടുകളിലെത്തി വോട്ടുചെയ്യിച്ചത്.
മുതിർന്ന പൗരന്മാരിൽ അപേക്ഷിച്ചവരിൽ 90 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആകെ 1,45,598 പേരാണ് അപേക്ഷിച്ചത്. 62,159 ഭിന്നശേഷി അപേക്ഷകരിൽ 59,746 പേർപോളിങ് രേഖപ്പെടുത്തി. അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച വോട്ടിങ് നടപടികൾ പുരോഗമിക്കുകയാണ്. ഈ വിഭാഗത്തിൽ അപേക്ഷിച്ച 33,703 പേരിൽ 60 ശതമാനത്തിലധികം പേർ ഇതിനകം വോട്ട് ചെയ്തു. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരിൽ 60 ശതമാനം പേർ വോട്ട്‌ചെയ്തു.
SUMMARY: Assembly elections; ‘Voting at home’ completed, 2,19,793 people voted
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…