ഗുരുവായൂർ: ഗുരുവായൂരില്‍ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നല്‍കുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതല്‍ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും.
പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി, സ്‌പെഷ്യല്‍ ദർശനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതല്‍ അഞ്ചര വരെയും വൈകിട്ട് 5 മുതല്‍ ആറ് വരെയും മാത്രമാകും. തദ്ദേശീയർക്ക് അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് പൊതുവരി സംവിധാനമാകും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദർശന സൗകര്യം നല്‍കും.
നിവേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ വിഭവങ്ങളാണ് പ്രസാദ ഊട്ടിന് വിളമ്പുക. രാവിലെ ഒമ്പത് മണിക്ക് ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് പ്രസാദ ഊട്ടിനുള്ള വരി നില്‍പ്പ് അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കും. 25,000 പേർക്കുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്.
TAGS : GURUVAYUR | POOJA
SUMMARY : Ashtami Rohini restricted to special darshans in Guruvayur
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ്…