നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ചരിത്രത്തിലാദ്യമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇത്തവണ സ്പീക്കർ തെരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ട്. കോട്ടയം എംഎൽഎയും മുതിർന്ന യുഡിഎഫ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ എൻഡിഎക്കും മുതിർന്ന സിപിഐഎം നേതാവും കുന്നംകുളം എം എൽ എ യുമായ എസി മൊയ്തീൻ എൽഡിഎഫിന് വേണ്ടിയും മത്സര രംഗത്തുണ്ട്. 102 അംഗങ്ങളുള്ളതിനാൽ യുഡിഎഫിന് ജയം ഉറപ്പാണ്.

140 എംഎൽഎമാരെയും വോട്ടിംങ് മെഷിനിലൂടെയാണ് ജനങ്ങൾ തിര‍ഞ്ഞെടുത്തതെങ്കിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ്.  പ്രോടെം സ്പീക്കര്‍ ജി.സുധാകരനാവും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.

ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ്‌. യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെങ്കിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
SUMMARY: Assembly Speaker to be elected today; three candidates for the first time in history

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

Related Articles

Popular Categories