KERALA

കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇക്കാര്യം നാട്ടുകാരാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. പത്തം​ഗ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് കാട്ടാനകളെ തുരത്താനായി പ്രദേശത്ത് എത്തിയത്. ഇതിനിടെ ഒരു കാട്ടാന തിരിഞ്ഞു വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.

SUMMARY: Attacked while chasing a wild elephant; Mannarkkad forest watcher meets a tragic end

NEWS DESK

Recent Posts

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

32 minutes ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

43 minutes ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

1 hour ago

ചൂടിന് ആശ്വാസമായി പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ.  പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…

1 hour ago

കെഎന്‍എസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…

2 hours ago

കേരളസമാജം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…

2 hours ago