Categories: LATEST NEWS

പ്രവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേരളത്തിൽ എൻആർഐ പോലീസ്‌ സ്റ്റേഷൻ

തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ അതിവേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കേരളത്തിൽ ആദ്യമായി എൻആർഐ പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. പോലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഒരു ഇൻസ്പെക്‌ടറായിരിക്കും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്‌ഒ). ഇതുൾപ്പെടെ ആറ് സബ് ഇൻസ്പെക്ട‌ർമാർ, ആറ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, അഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, ഏഴ് സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെ ആകെ 25 തസ്‌തികകൾ ഇതിനായി സൃഷ്ടിക്കും. പ്രവാസികൾക്കായി പ്രത്യേക പോലീസ്‌ സ്റ്റേഷൻ വേണമെന്ന ലോക കേരളസഭ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ സർക്കാർ നടപടി.

നാലാം ലോക കേരളസഭയിലാണ്‌ പ്രതിനിധികൾ പ്രവാസികൾക്കായി പോലീസ്‌ സ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ചത്‌. ഇത്‌ പരിഗണിക്കുമെന്ന ഉറപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയനും നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ചവയ്‌ക്കാനുള്ള നിർദേശങ്ങളാണ്‌ പോലീസ്‌ തയ്യാറാക്കിയ രൂപരേഖയിലുള്ളത്‌. ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾക്കുള്ള ഹെൽപ്‌ലൈനായി പ്രവർത്തിക്കാനുള്ള കേന്ദ്രം കൂടിയായി എൻആർഐ സ്റ്റേഷൻ മാറും.

വിദേശത്ത്‌ പ്രയാസമനുഭവിക്കുന്നവർക്ക്‌ നീതിയുറപ്പാക്കാൻ ഇന്റർപോൾ അടക്കമുള്ള ഏജൻസികളുമായും ഹൈക്കമീഷണർ ഓഫീസുകളുമായും ബന്ധപ്പെടാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.

സംസ്ഥാനത്ത് നിലവിൽ ഓൺലൈനായും അല്ലാതെയുമുള്ള അനധികൃത തൊഴിൽ – വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ്‌ പരാതികളുണ്ട് . പഠനത്തിനും തൊഴിലിനുമായി വിദേശത്തേയ്ക്ക്‌ പോകുന്നവരിൽ പലരും വിവിധതരം ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്‌.

എമിഗ്രേഷൻ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ്‌ അനധികൃത റിക്രൂട്ട്‌മെന്റ്‌, വിസ തട്ടിപ്പുകൾ. ഇതിന്‌ പുറമെയാണ്‌ ഭൂമിയടക്കമുള്ളവയുടെ കൈമാറ്റം, ഗാർഹിക പീഡനം തുടങ്ങിയ കേസുകളും.

നിലവിൽ പ്രവാസികളുമായി ബന്ധപ്പെട്ട പരാതികൾ എൻആർഐ സെല്ലാണ്‌ കൈകാര്യം ചെയ്യുന്നത്‌. എൻആർഐ സെല്ലിന്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുത്ത്‌ അന്വേഷിക്കാനും അധികാരമില്ല. പരാതികൾ അതത്‌ പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ കൈമാറിയാണ്‌ തുടർനടപടികൾ സ്വീകരിക്കുന്നത്‌. ഇത്‌ നടപടിക്രമങ്ങൾ വൈകാനും നീതിയുറപ്പാക്കുന്നതിൽ കാലതാമസത്തിനും ഇടയാക്കാറുണ്ട്‌. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ  ഇത്തരം പ്രശ്നങ്ങൾക്ക്  ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

SUMMARY : NRI police stations in Kerala will prevent atrocities against expatriates

NEWS DESK

Recent Posts

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

5 minutes ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

16 minutes ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

50 minutes ago

ചൂടിന് ആശ്വാസമായി പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ.  പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…

55 minutes ago

കെഎന്‍എസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…

1 hour ago

കേരളസമാജം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…

2 hours ago