LATEST NEWS

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി കയ്യേറ്റ ശ്രമം, ഗൺമാന് പരുക്ക്; 3 പേർ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടൂർ ചെള്ളിതോട് വച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പരാതി നൽകിയത്. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.
SUMMARY: Attempt to stop Shashi Tharoor’s car, gunman injured; 3 arrested

NEWS DESK

Recent Posts

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…

57 minutes ago

രാജസ്ഥാനില്‍ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപ്പിടിത്തം

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…

1 hour ago

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…

2 hours ago

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, പിന്നാലെ സുനാമിത്തിര, കനത്ത ജാ​ഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…

2 hours ago

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

2 hours ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

3 hours ago