LATEST NEWS

ബി​ഹാ​റി​ൽ മ​ദ്യ​ദു​ര​ന്തം: അ​ഞ്ച് പേ​ർ മ​രി​ച്ചു, ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ഗുരുതരം

പാട്‌ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ അ‌ഞ്ച് മരണം. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ബുധനാഴ്‌ച മുതലാണ് ചമ്പാരനിലെ തുർകൗലില, രഘുനാഥ്‌‌പൂർ എന്നിവിടങ്ങളിൽ നിന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ ചികിത്സയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറുപേർക്ക് കാഴ്‌ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ 12 പേർ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി ഉ​യ​ർ​ന്ന​താ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ. തു​ർ​കൗ​ലി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ച്ച​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് സ്വ​ർ​ണ് പ്ര​ഭാ​ത് പ​റ​ഞ്ഞു.

സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വ്യാജമദ്യ നിരോധന നിയമത്തിന്റെ ഗുരുതരമായ പോരായ്മകളും നിരോധനം നടപ്പാക്കുന്നതിൽ എൻഡിഎ സർക്കാരിന്റെ പരാജയവും ഒരിക്കൽ കൂടി തുറന്നുകാട്ടിയതായി ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് പറഞ്ഞു.
SUMMARY: Liquor tragedy in Bihar: Five people dead, nine under treatment, three in critical condition

NEWS DESK

Recent Posts

രാജസ്ഥാനില്‍ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപ്പിടിത്തം

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…

9 minutes ago

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…

34 minutes ago

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, പിന്നാലെ സുനാമിത്തിര, കനത്ത ജാ​ഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…

42 minutes ago

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

59 minutes ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

1 hour ago

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

2 hours ago