ന്യൂഡൽഹി: യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു.
ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇവിടെ വില്‍പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടി സ്വീകരിക്കും.
പൊതുജനങ്ങള്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം വില്‍പന നടത്തുന്നതിനുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോര്‍ട്ടലില്‍ ലഭ്യമാണെന്നും സര്‍ക്കുലറില്‍ അറിയിച്ചു.
<br>
TAGS : USED CARS
SUMMARY : Authorization certificate made mandatory for used car showrooms
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ…
ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി (91) ബെംഗളൂരുവിൽ അന്തരിച്ചു. ജയനഗർ തിലക് നഗർ,…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു…