ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. യെലഹങ്കയിലാണ് സംഭവം. അടുത്തിടെ യെലഹങ്ക ടൗണിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കണ്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെയാണ് പ്രസവത്തിൽ മരിച്ച കുഞ്ഞിനെ ഉപേക്ഷിക്കാൻ ഏൽപ്പിച്ചത്.
മൃതദേഹം കവറിലാക്കി മാലിന്യമാണെന്നു പറഞ്ഞാണ് നൽകിയത്. കവറിൽ കുഞ്ഞിന്റെ മൃതദേഹമാണെന്ന് യുവാവിന് അറിവില്ലായിരുന്നുവെന്ന് യെലഹങ്ക ടൗൺ പോലീസ് വ്യക്തമാക്കി. പച്ചക്കറി വിൽപ്പന നടത്തുന്ന പെൺകുട്ടി പ്രദേശത്തുള്ള ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഗർഭിണിയായ പതിനേഴുകാരി വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു.
എട്ടാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ വീടിനുള്ളിൽ വച്ച് പ്രസവിക്കുകയായിരുന്നു. എന്നാൽ പ്രസവത്തിനിടെ കുട്ടി മരിച്ചിരുന്നു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
TAGS: BENGALURU | ARREST
SUMMARY: Auto driver arrested impregnating minor girl in Bengaluru
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…