ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഡിയല്‍ ഹോംസ് വൈസ് പ്രസിഡന്റുമായ എം രാജ്കുമാര്‍ ഉദ്ഘടനം നിര്‍വഹിച്ചു. സ്പര്‍ശ് ഹോസ്പിറ്റലിന് സമീപത്തുള്ള ഐഡിയല്‍ ഹോം സൊസൈറ്റിയിലാണ് ആശുപത്രിയുടെ പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്.
ആയുര്‍വേദ സൗധയുടെ ആദ്യ ചികിത്സാ കേന്ദ്രം 2016-ല്‍ വിഗ്‌നനാനഗറില്‍ ആണ് ആരംഭിച്ചത്. ഡോ. വിനിയ വിപിനാണ് ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. വിദഗ്ദ ഡോക്ടമാരുടെ മേല്‍നോട്ടത്തില്‍ എല്ലാവിധ കേരളീയ ചികിത്സാ സമ്പ്രദായങ്ങളും ഇവിടെ ലഭ്യമാണ്. റിട്ട. മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് കുമാറിന്റെ സേവനവും മാസത്തില്‍ ഒരിക്കല്‍ ഇവിടെ ലഭ്യമാണ്.
കാന്‍സര്‍, ഫിബ്രോയ്ഡ്, ഇന്‍ഫെര്‍ട്ടില്‍റ്റി, സന്ധിവേദന, നടുവേദന, മുട്ട് വേദന, പിസിഒഡി, ഉദരസംബദ്ധമായ രോഗങ്ങള്‍, ഫാറ്റി ലിവര്‍, നടുവേദന, ഓട്ടിസം എന്നിവ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ വിഗ്‌നാന നഗര്‍, രാജരാജേശ്വരി നഗര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
SUMMARY: Ayurveda Soudha new branch started in Rajarajeshwari Nagar