ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ് കണ്ട മുത്തശ്ശി കുട്ടിയോട് കാര്യം ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
രണ്ട് വർഷം മുൻപാണ് പെൺകുട്ടി സ്‌പോർട്‌സ് സെന്ററിൽ ചേർന്നത്. ഇതിനു പിന്നാലെ പെൺകുട്ടിയെ പരിശീലകൻ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് സ്വദേശിയായ പ്രതി സമ്മതിച്ചു. പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് സെന്ററിൽ പരിശീലനം നേടുന്ന മറ്റു പെൺകുട്ടികളുടെയും മൊഴി ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: ARREST | RAPE
SUMMARY: Badminton coach arrested fpr raping minor
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…