LATEST NEWS

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ഡൽഹി: വിമാനങ്ങളില്‍ പവർ ബാങ്ക് ഉപയോഗം നിരോധിച്ച്‌ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചർജ് ചെയ്യുന്നതും വിമാനത്തിനുള്ളിലെ ഇൻ – സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച്‌ പവർ ബാങ്കുകള്‍ ചർജ് ചെയ്യുന്നതും ഇനിമുതല്‍ അനുവദിക്കില്ല.

വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ സൂക്ഷിക്കാം. വിമാനങ്ങളിലെ ഓവർഹെഡ് ബിന്നുകളിലോ ചെക്ക്-ഇൻ ബാഗുകളിലോ വയ്ക്കുന്നത് ഒഴിവാക്കണമെന്നും നിർദേമുണ്ട്.

ലിഥിയം ബാറ്ററികളില്‍ തീപിടിച്ചാല്‍ അണയ്ക്കുക പ്രയാസമാണ്. കോർഗോ ഹോള്‍ഡില്‍‌ തീപിടിത്തമുണ്ടായാല്‍ അത് തിരിച്ചറിയാൻ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതിനാലാണ് ഹാൻഡ് ബാഗുകള്‍ കാർഗോ ഹോള്‍ഡിലേക്ക് മാറ്റുന്നത് ഒഴിവാക്കുന്നത്.

ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാന കമ്പനികള്‍ ഉടൻ ഡിജിസിഎയെ അറിയിക്കണം. വിമാനത്തിനുള്ളിലെ പുതിയ നിയമങ്ങളെക്കുറിച്ച്‌ അനൗണ്‍സ്മെന്‍റുകള്‍ നടത്താനും വിമാനകമ്പനികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Ban on using power banks on board aircraft

NEWS BUREAU

Recent Posts

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

1 hour ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

2 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

2 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

3 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

4 hours ago

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

5 hours ago