Saturday, July 19, 2025
21.5 C
Bengaluru

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; ഫ്ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ, യുവതി കസ്റ്റ‍‍ിയില്‍

ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനാറിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബംഗ്ലാദേശ് സ്വദേശിയും മുഖ്യപ്രതി അക്തറുസ്സമാൻ ഷാഹിൻ്റെ കാമുകിയായ ശിലന്തി റഹ്മാൻ ആണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് പൗരനാണ് അക്തറുസ്മാൻ.

കൊല്‍ക്കത്ത ന്യൂടണ്‍ ഏരിയയിലുള്ള ഇയാളുടെ വാടക വീട്ടിലാണ് എംപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അൻവാറുള്‍ കൊല്ലപ്പെടുമ്പോൾ ശിലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. ഇവർ മെയ് 15 നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് വിവരം. വാടക കൊലയാളിയായ അമാനുല്ല അമനുമൊത്താണ് ഇവർ മടങ്ങിയതെന്നും വാർത്തകള്‍ ഉണ്ട്.

അൻവാറുല്‍ അസിംനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാൻ ശിലാന്തിയെ ഉപയോഗിച്ച്‌ ഹണിട്രാപ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. അക്തറുസ്സമാൻ ഷാഹിൻ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവർക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട എം.പി ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ശിലന്തിയെന്നാണ് അന്വേഷണ സംഘം കരുതന്നത്. ഇവരെ ധാക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. എം.പിയെ ഫ്ളാറ്റിലെത്തിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു.

പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവേന്നും അധികൃതർ വ്യക്തമാക്കി. എളുപ്പത്തില്‍ ദ്രവിക്കുന്നത് ഒഴിവാക്കാൻ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു. ബംഗ്ലാദേശ് ദേശീയപാർട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അൻവാറുള്‍ അസിം.

ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അൻവാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു. തുടർന്ന് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ്...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂർ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ്...

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

കൊച്ചി: നർത്തകരായ ആർ.എൽ.വി. രാമകൃഷ്ണൻ, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവർക്കെതിരേ നൃത്താധ്യാപിക...

കനത്ത മഴ: മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ദക്ഷിണ കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്

മംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ എല്ലാ...

കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11ന്

ബെംഗളൂരു: കർണാടക നിയമസഭ, നിയമനിർമാണ കൗൺസിലിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11...

Topics

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ...

പരസ്യ ഹോർഡിങ്ങുകളുടെ വിലക്ക് പിൻവലിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച്...

നമ്മ മെട്രോ യെലോ ലൈനിൽ റെയിൽവേയുടെ സുരക്ഷാ പരിശോധന ജൂലൈ 22ന്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ...

ബിഎംടിസി ബസ് ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി ഒരു മരണം; അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍...

ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണം; യുപിഐ പണമിടപാടിനോട് വിമുഖതകാട്ടി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ...

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ്...

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ബെംഗളൂരുവില്‍ 

ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ്‌ കൃഷ്ണന്‍ ഇംഗ്ലീഷിൽ...

Related News

Popular Categories

You cannot copy content of this page