Categories: SPORTSTOP NEWS

ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി-20 മത്സരങ്ങൾ നിർത്തിവെയ്ക്കും. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ അറിയിച്ചു. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനം അന്തിമമാക്കിയത്. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിൽ വ്യാഴാഴ്ച ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം വ്യോമാക്രമണ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

58 മത്സരങ്ങളാണ് സീസണിൽ ഇതുവരെ നടന്നത്. പോയന്റ് പട്ടിക ഇതേ രൂപത്തിൽ നിലനിർത്തി ഒരാഴ്ചക്ക് ശേഷം ഐപിഎൽ തുടങ്ങാനുള്ള സാധ്യതയുണ്ട്. വിദേശതാരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫുകളെയുമെല്ലാം നാട്ടിലേക്ക് തിരിച്ചയക്കും. ഇന്ന് ലക്‌നൗവില്‍ നടക്കാനിരുന്ന ആര്‍സിബി-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരം നേരത്തേ മാറ്റിവച്ചിരുന്നു. ടീമുകളുടെ സാന്നിധ്യം, കളിക്കാരുടെ ആശങ്കയും വികാരങ്ങളും, പ്രക്ഷേപകരുടെയും സ്‌പോണ്‍സര്‍മാരുടെയും ആരാധകരുടെയും അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ച് എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്ന് ബിസിസിഐ വിശദീകരിച്ചു.

TAGS: SPORTS | IPL
SUMMARY: IPL 2025 suspended indefinitely due to India-Pakistan military tensions

 

Savre Digital

Recent Posts

സ്പേസ് എക്സ് ക്രൂ 10 ഡ്രാഗൺ ദൗത്യം വിജയകരം; അഞ്ച് മാസത്തിന് ശേഷം നാലംഗ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി

വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…

1 minute ago

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

8 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

9 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

9 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

10 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

10 hours ago