ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഹൊറമാവ് അഗരയിലെ ശ്രീ സപ്തഗിരി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു.
ബെമാ സൊസൈറ്റി പ്രസിഡന്റ് പവിത്രൻ പി, സ്കൂൾ പ്രിൻസിപ്പൽ എം മഹാദേവ്, വൈസ് പ്രിൻസിപ്പൽ നന്ദിനി എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകർ, ബെമാ സൊസൈറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിഭാഗം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
SUMMARY: Bema Charitable Society distributes free uniforms to students