Categories: KARNATAKATOP NEWS

ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും

ബെംഗളൂരു: ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും സർവീസ് ആരംഭിക്കാൻ തീരുമാനമായതായും ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു.

ഏപ്രിൽ ആദ്യ വാരത്തോടെ നിലവിലുള്ള ധാർവാഡ് – ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ബെളഗാവിയിലേക്ക് നീട്ടുകയാണ് ചെയ്യുക. ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (20661/20662) ബെളഗാവി വരെ നീട്ടുന്നതോടെ ഇരു നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും യാത്രാ സൗകര്യങ്ങളും വർധിക്കും.

വിവിധ ആവശ്യങ്ങൾക്കായി ആളുകൾക്ക് ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരാനും മടങ്ങാനും എളുപ്പത്തിലുള്ള യാത്ര വന്ദേ ഭാരത് സാധ്യമാക്കും. കൂടാതെ, പ്രദേശത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് കാരണമാകും. രാവിലെ ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് ബെംഗളൂരുവിലെത്തി രാത്രി ബെലഗാവിയിലേക്ക് മടങ്ങുന്ന വിധത്തിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

TAGS: VANDE BHARAT
SUMMARY: Bengaluru – Belagavi vande bharat to likely start service from April

Savre Digital

Recent Posts

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയില്‍ പ്രസംഗം തടസ്സപ്പെടുത്തി

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…

2 minutes ago

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

26 minutes ago

തൃശൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന…

1 hour ago

ഇടുക്കിയില്‍ സൂര്യാതപമേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…

2 hours ago

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…

4 hours ago

‘തെലങ്കാന രാഷ്ട്ര സേന’; പുതിയ പാർടിയുമായി കെ കവിത

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…

4 hours ago