ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ എഡിജിപി ബി. ദയാനന്ദ. വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും പുറത്തുവന്ന വീഡിയോയെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം എപ്പോള്‍ നടന്നുവെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഗുബ്ബച്ചി സീന എന്നറിയപ്പെടുന്ന ശ്രീനിവാസ എന്ന പ്രതി സഹതടവുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം. ആഘോഷത്തില്‍ ഒരു കേക്കും ആപ്പിള്‍ മാലയും ഉണ്ടായിരുന്നു, സീന ഒരു വലിയ കത്തി ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
Criminals in Comfort Video Shows Rowdy-Sheeter Enjoying Royal Treatment in Karnataka’s Parappana Agrahara Jail
Parappana Agrahara Central Jail is once again under the spotlight, this time for a shocking display of privilege to a rowdy sheeter. Notorious Srinivas, alias Gubbachi… pic.twitter.com/bpdzxGLH19
— Karnataka Portfolio (@karnatakaportf) October 5, 2025
SUMMARY: Bengaluru Central Jail celebrates trial prisoner’s birthday; video goes viral