Sunday, October 26, 2025
24 C
Bengaluru

ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനൊരുങ്ങി ബെംഗളൂരു; ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാന്‍ പദ്ധതി

ബെംഗളൂരു: ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനായി ബെംഗളൂരുവിൽ 6.17 ഏക്കറിൽ ക്വാണ്ടം സിറ്റി വരുന്നു. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുള്ള സ്ഥലം സംസ്ഥാന സർക്കാർ അനുവദിച്ചു. ക്വാണ്ടം ഗവേഷണത്തിലും ഇനവേഷനിലും കർണാടകയെ ആഗോള ഹബ് ആക്കി മാറ്റുന്നതിനുള്ള അടിത്തറയാണിതെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി എൻ.എസ്. ബോസ് രാജു വ്യക്തമാക്കി.

സംസ്ഥാന സർക്കാർ കഴിഞ്ഞമാസം ബെംഗളൂരുവിൽ ‘ക്വാണ്ടം ഇന്ത്യ ബെംഗളൂരു’ എന്ന പേരിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിലെ പ്രഖ്യാപനമാണ് ക്വാണ്ടം സിറ്റിയെന്ന് മന്ത്രി വ്യക്തമാക്കി. ഒരുമാസത്തിനുള്ളിൽ ഇതിന് സ്ഥലം കണ്ടെത്താൻ സർക്കാരിനായി. ഇതുകൂടാതെ, ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിന് എട്ടേക്കർ സ്ഥലവും അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

ക്വാണ്ടം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ മേഖലയിൽ 2035-ഓടെ രണ്ടായിരം കോടി ഡോളറിന്റെ ബിസിനസ് കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കൂടാതെ നേരിട്ടുള്ള രണ്ട് ലക്ഷം തൊഴിലവസരങ്ങളും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ആഗോള ക്വാണ്ടം വിപണിയുടെ 20 ശതമാനം വിഹിതം നേടാനാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക ലബോറട്രികൾ, ക്വാണ്ടം ഹാർഡ്‌വെയറുകൾക്കും പ്രോസസറുകൾക്കുമുള്ള പ്രൊഡക്ഷൻ ക്ലസ്റ്ററുകൾ, ക്വാണ്ടം എച്ച്പിസി ഡേറ്റാ സെന്റർ, ക്വാണ്ടം അധിഷ്ഠിതമായുള്ള സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ കേന്ദ്രം, വ്യവസായ-അക്കാദമിക സഹകരണ പ്രവർത്തനം എന്നിവയാണ് ക്വാണ്ടം സിറ്റിയിൽ ഉൾപ്പെടുക. ഇതുവഴി ക്വാണ്ടം മേഖലയിലെ ആഗോള നിക്ഷേപങ്ങൾ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
SUMMARY: Bengaluru is gearing up for a breakthrough in the quantum sector; Plans are underway to establish a Quantum City on 6.17 acres of land in Hesaraghatta

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍ 

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ...

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു...

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ  സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍...

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു....

Topics

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

Related News

Popular Categories

You cannot copy content of this page