ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഒരു ഭാഗം 9-ാമത് മെയിന്‍ റോഡ് മുതല്‍ 5-ാമത് മെയിന്‍ റോഡ് വരെ 45 ദിവസത്തേക്ക് അടച്ചിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇബ്ബ്‌ലൂരില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലേക്ക് പോകുന്നവര്‍ 14-ാമത് മെയിന്‍ റോഡ് ഫ്‌ളൈഓവര്‍ ഉപയോഗിച്ച് പ്രാധന റോഡിലൂടെ പോകണം.
അഞ്ചാമത്തെ മെയിന്‍ റോഡ് ജംഗ്ഷനില്‍ എത്താന്‍ അവര്‍ക്ക് അതേ വഴിയലൂടെ പോകാം. പകരമായി, സില്‍ക്ക് ബോര്‍ഡിലേക്കും ഹൊസൂര്‍ മെയിന്‍ റോഡിലേക്കും പോകുന്ന യാത്രക്കാര്‍ എച്ച്എസ്ആര്‍ ലേഔട്ട് വഴി ഉള്‍റോഡുകള്‍ ഉപയോഗിക്കാം.
SUMMERY: Bengaluru Metro work; Traffic ban on Outer Ring Road for one and a half months